 
ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം മാന്നാർ യൂണിയന്റെ ആദരം - 2021 സമ്മേളനം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച 15 ശാഖാംഗങ്ങൾക്കാണ് യൂണിയൻ ഉപഹാരം നൽകി ആദരിച്ചത്. വെള്ളാപ്പള്ളി നടേശൻ സിൽവർ ജൂബിലി സാമൂഹ്യക്ഷേമനിധി വിതരണം യൂണിയൻ കൺവീനർ ജയലാൽ എസ്.പടത്തറ നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല,നുന്നു പ്രകാശ്, ഹരി പാലമൂട്ടിൽ, പോഷക സംഘടനാ ഭാരവാഹികളായ ശശികലാ രഘുനാഥ്, അനുകുമാർ , അരുൺ കുമാർ,സുജാത നുന്നു പ്രകാശ്,ഗീതാ മോഹനൻ എന്നിവർ സംസാരിച്ചു.