പന്തളം: പെട്രോൾ വില വർദ്ധനവിനെതിരെ ബി.എം.എസ് പന്തളം മേഖലാ സമിതി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പന്തളം നവരാത്രി മണ്ഡപത്തിന് സമീപം നടന്ന യോഗം ജില്ലാ പ്രസിഡന്റ് എം.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു.സബ്‌സിഡി നിരക്കിൽ പെട്രോൾ നല്കി വില വർദ്ധനവു പിടിച്ചു നിറുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും, 15വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ നിന്നൊഴിവാക്കണമെന്ന സാധാരണക്കാരനെ ബാധിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ മേഖലാ പ്രസിഡന്റ് ഹരിക്കുട്ടൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് സത്യൻ, സെക്രട്ടറി എം.ബി. ബിജുകുമാർ, ജോ.സെക്രട്ടറി സജികുമാർ,പന്തളം നഗരസഭ സമിതി പ്രസിഡന്റ് അനു ഓട്ടോ മസ്ദൂർ സംഘ് ജില്ലാ ജോ.സെക്രട്ടറി ശ്രീനി തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിനു മുന്നോടിയായി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു സമീപത്തു നിന്നും കുറുന്തോട്ടയം കവലയിലേയ്ക്കു പ്രകടനവും നടത്തി.