ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ വിതരണം ചെയ്തു. യൂണിയൻ വനിതാസംഘം സെക്രട്ടറി റീന അനിൽ യൂണിയൻ അഡ്.കമ്മിറ്റി അംഗം മോഹനൻ കൊഴുവല്ലൂർ, ബി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.