തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കും. നാളെ രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴിന് ചതുശതം വഴിപാട്, വൈകിട്ട് 6.12നും 6.20നും മദ്ധ്യേ തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ഏഴിന് കലാപരിപാടികളുടെയും ക്ഷേത്ര നവീകരണത്തിന്റെയും ഉദ്ഘാടനം, എട്ടിന് തിരുവാതിര, ഒമ്പതിന് മേജർസെറ്റ് കഥകളി. ഒമ്പതാംഉത്സവം വരെ വൈകിട്ട് 6.30ന് ഓരോ കരക്കാരുടെ വകയായി ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ തെളിക്കും. രണ്ടാംഉത്സവം മുതൽ ഒമ്പതാംഉത്സവം വരെ മൂന്നിന് ഉത്സവബലി ദർശനം, കാഴ്ചശ്രീബലി, അഞ്ചാംഉത്സവം മുതൽ പള്ളിവേട്ട വരെ രാവിലെ 11ന് ഓട്ടൻതുള്ളൽ. രണ്ടാംഉത്സവം: ഏഴിന് നാരായണീയ പാരായണം, ഒമ്പതിന് കൊടിമരചുവട്ടിൽ ഗോപൂജ, ഏഴിന് കലാപരിപാടികൾ. മൂന്നാംഉത്സവം: രാത്രി ഏഴിന് കലാപരിപാടികൾ.നാലാംഉത്സവം: ഏഴിന് കലാപരിപാടികൾ, ഒമ്പതിന് മേജർസെറ്റ് കഥകളി. അഞ്ചാംഉത്സവം: രാത്രി ഏഴിന് കലാപരിപാടികൾ, 9.30ന് ലയവിന്യാസം, 12ന് കഥകളി. ആറാംഉത്സവം: രാവിലെ എട്ടിന് സേവ, രാത്രി എട്ടിന് സേവ, 8.30ന് പഞ്ചാരിമേളം, 10ന് കാവ്യഗാനസദസ്, 12ന് കഥകളി. ഏഴാംഉത്സവം രാവിലെ എട്ടിന് സേവ, രാത്രി ഏഴിന് പടയണിപ്പാട്ട്, എട്ടിന് സേവ, 10ന് സംഗീതസദസ്,12ന് കഥകളി. എട്ടാംഉത്സവം രാവിലെ എട്ടിന് സേവ, രാത്രി എട്ടിന് സേവ, 10ന് നാദലയസാഗരം, 12ന് കഥകളി. ഒമ്പതാം ഉത്സവം: രാവിലെ എട്ടിന് സേവ, വൈകിട്ട് 6.30ന് സംഗീതസദസ്, 10.15ന് പള്ളിവേട്ട എഴുന്നെള്ളിപ്പ് (ക്ഷേത്രത്തിന് മുൻവശം ആലിന്റെ ചുവട്ടിൽ), 10.30ന് പള്ളിവേട്ട വരവ്, 12ന് കഥകളി. പത്താംഉത്സവം വൈകിട്ട് 5.30ന് കൊടിയിറക്ക്, ആറാട്ടെഴുന്നെള്ളിപ്പ് (കൊവിഡ് നിബന്ധനകൾ കാരണം പുത്തൻകുളത്തിൽ ആറാടും),7.30ന് ആറാട്ട് വരവ്, വലിയകാണിക്ക,തിരുമുമ്പിൽ വേല, 9.30ന് സംഗീതസദസ്,12ന് കഥകളി എന്നിവയാണ് പ്രധാന പരിപാടികൾ. ദേവസ്വം അസി.കമ്മീഷണർ കെ.എസ്.ഗോപിനാഥപിള്ള, സബ്ഗ്രൂപ്പ് ഓഫീസർ ടി.പി.നാരായണൻ നമ്പൂതിരി, അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ, വി.ശ്രീകുമാർ കൊങ്ങരേട്ട്, പി.എം.നന്ദകുമാർ, ഗണേഷ് എസ്.പിള്ള, മോഹനകുമാർ,കെ.എ.സന്തോഷ് കുമാർ, രാജശേരൻനായർ,രാജേഷ് കൃഷ്ണ, രാജീവ് രഘു എന്നിവർ നേതൃത്വം നൽകുന്നു.