15-chittar-sndp
ഗുരു ധർമ്മ പ്രചാരണസഭ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ചവർക്കുള്ള ട്രോഫിയും, 2020ൽ നടന്ന +2, എസ്. എസ്. എൽ. സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനവും നൽകിയപ്പോൾ

ചിറ്റാർ: എസ്.എൻ.ഡി.പി.യോഗം 1182-ാം ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ശാഖാ അംഗങ്ങളായ ഷീജമോഹൻ, ആദർശ് വർമ എന്നീ ജനപ്രതിനിധികളെ ശാഖാ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ആർ.ജയപ്രകാശ്, സെക്രട്ടറി ഗോപിനാഥൻ ടി.കെ, വൈസ് പ്രസിഡന്റ് സെലീന സജീവൻ, യൂണിയൻ കമ്മിറ്റിഅംഗം എൻ.ജി തമ്പി,വനിതാസംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ, യോഗം അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗുരു ധർമ്മ പ്രചാരണസഭ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ചവർക്ക് ട്രോഫിയും, 2020ൽ നടന്ന പ്ലസ്ടു, എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്തു. യൂണിയനും ശാഖയും അനുവദിച്ച ചികിത്സാസഹായവും വിതരണം ചെയ്തു.