പന്തളം: താമസക്കാർ പുറത്ത് പോയ സമയത്ത് വീട്ടിലെ വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ ഓടാമ്പൽ നീക്കി അകത്ത് കടന്ന മോഷ്ടാക്കൾ കിടക്കമുറിയിലെ കട്ടിലിന്റെ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം കവർന്നു. പന്തളം എം.എം ജംഗ്ഷന് സമീപം റസാക്കിന്റെ വക കെ.വി.സദനത്തിൽ വാടകക്ക് താമസിക്കുന്ന ആനന്ദപ്പളളി ഓലിക്കൽ വീട്ടിൻ സിബി സ്റ്റീഫന്റെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 11ന് വൈകിട്ട് 5.30ന് വീട് പൂട്ടി ഇയാളും ഭാര്യയും മകനും കൂടി ഇവരുടെ അടൂരിലുള്ള കടയിൽ പോയി രാത്രി 8.30 ന് മടങ്ങി വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പന്തളം പൊലീസ് കേസെടുത്തു. സി.ഐ.എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും, വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ദ്ധരും എത്തി പരിശോധന നടത്തി.