മാരാമൺ : കൊവിഡാനന്തര കാലത്തെ ദൗത്യ നിർവഹണത്തിനു സഭ സജ്ജമാകണമെന്ന ആഹ്വാനത്തോടെ 126 ാമത് മാരാമൺ കൺവെൻഷനു പമ്പാ മണൽപ്പുറത്തു തുടക്കമായി. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കൊവിഡ് പശ്ചാത്തലത്തിൽ നടന്ന കൺവെൻഷന്റെ ഉദ്ഘാടനയോഗവും ഏറെ വ്യത്യസ്തതകൾ പുലർത്തി. പമ്പാ തീരത്തെ ചെറിയ പന്തലും പരിമിതമായ ശ്രോതാക്കളും മാരാമണ്ണിനും പുതുമയായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു ലക്ഷകണക്കിനാളുകൾ വിവിധ മാദ്ധ്യമങ്ങളിലൂടെ കൺവെൻഷന്റെ ഭാഗമാകുകയും ചെയ്തു.
മുൻ എം.എം.എൽ.എ മാലേത് സരളാ ദേവി,ജില്ലാ പഞ്ചായത്ത് അംഗം സാറ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ
സി.എസ്.ബിനോയി, ജിജി വറുഗീസ്, അംഗം അനീഷ് കുന്നപ്പുഴ, ബ്ലോക്ക് പഞ്ചായത്ത്, പ്രസിഡന്റ് ജിജി ജോൺ മാത്യു, കെ.കെ.റോയിസൺ, കെ.ജയവർമ്മ,വിക്ടർ ടി തോമസ്,സഭ
സെക്രട്ടറി കെ.ജി.ജോസഫ് ,ട്രസ്റ്റി പി.പി അച്ചൻകുഞ്ഞ് ,രശ്മി
ആർ.നായർ,സാലി ലാലു, വിൻസൻ ചിറക്കാല തുടങ്ങിയവർ പങ്കെടുത്തു.
മരാമണ്ണിൽ ഇന്ന്
പ്രസംഗം : രാവിലെ 9.30 ഡോ .തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ
വൈകിട്ട് 5 ഡോ .റോജർ ഗെയ്ക്ക്‌വാദ്.