പത്തനംതിട്ട: പൂവൻപാറ മലങ്കോട്ടക്കാവിൽ രോഹിണി ഉത്സവം ഇന്നാരംഭിക്കും. രാവിലെ ഒൻപതിന് പൂവൻപാറ മലനട ശിവക്ഷേത്രത്തിലേക്ക് കൊടിയെഴുന്നള്ളത്ത്. എല്ലാദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് 7 വരെ നെൽപ്പറ സമർപ്പണം. 19ന് രാവിലെ 9 മുതൽ നൂറുംപാലും. 20ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം. വൈകിട്ട് നാലിന് കോട്ടയിറക്കം. രാത്രി എട്ടിന് ഭജന.