 
അടൂർ: തിരുവല്ല ആസ്ഥാനമായ പ്രമുഖ പെന്തക്കോസത് സഭയായ ശാരോൻ ഫെലോഷിപ്പ് സഭയെ 17 വർഷം ജനറൽ പ്രസിഡന്റായി നയിച്ച പാസ്റ്റർ ഡോ.ടി.ജി.കോശി (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. സെറാംപൂർ സർവകലാശാലയുടെ അംഗീകാരം പെന്തക്കോസ്ത് സഭാ സെമിനാരികളിൽ ആദ്യം ലഭിച്ച മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ (എഫ്ടിഎസ്) സ്ഥാപകനുമാണ്. ഭാര്യമാർ: റാന്നി പുല്ലാംപള്ളിൽ ഏലിയാമ്മ കോശി, പരുമല പുല്ലംപ്ലാവിൽ വാലേത്ത് പരേതയായ മറിയാമ്മ കോശി. മക്കൾ: ഡോ. ആനി ജോർജ് (പ്രിൻസിപ്പൽ, ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി), ഡോ. സൂസൻ മാത്യു (പ്രിൻസിപ്പൽ, ദീപ്തി സ്‌പെഷൽ സ്‌ക്കൂൾ, മണക്കാല), റൂബി മാത്യൂസ് (ബൈബിൾ പരിഭാഷക), റവ.സാം ജി.കോശി (യുഎസ്). മരുമക്കൾ: പത്തനാപുരം ഇരട്ടകുളങ്ങരയിൽ ഡോ.അലക്‌സി ഇ. ജോർജ്, കൂട്ടിക്കൽ ചരുവിൽ ഡോ.മാത്യു സി.വർഗീസ്, പുതുപ്പള്ളി മാധവശേരിൽ റവ.മാത്യൂസ് എം.കുര്യൻ, മാവേലിക്കര പൈനുംമൂട് പുതുപ്പറമ്പിൽ ശാലോമിൽ രെഞ്ചി സാം.