പത്തനംതിട്ട: മിസോറാം ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള യാക്കോബായ സഭയുടെ കീഴിലുള്ള മഞ്ഞിനിക്കര ദയറ സന്ദർശിച്ചു. മോർ ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽ സന്ദർശനം നടത്തി. ദയറാ തലവൻ മോർ അത്താനാസ്യോസ് ഗീവർഗീസ്, മോർ മിലിത്തിയോസ് യൂഹാനോൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയാണ് അദ്ദേഹം മടങ്ങിയത്. യാക്കോബായഓർത്തഡോക്സ് തർക്കം പരിഹരിക്കുന്നതിന് സമവായ ചർച്ചകൾക്ക് മുൻകൈയെടുത്തതിന് പിന്നാലെയാണ് ശ്രീധരൻപിള്ളയുടെ സന്ദർശനം. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്.