road
ചാലാപ്പള്ളി - കോട്ടാങ്ങൽ ബാസ്‌റ്റോ റോഡ് രാജു ഏബ്രഹാം എം.എൽ.എ നാടിന് സമർപ്പിക്കുന്നു.

മല്ലപ്പള്ളി: കോട്ടാങ്ങൽ - കൊറ്റനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബാസ്റ്റോ റോഡ് നാടിന് സമർപ്പിച്ചു. വർഷങ്ങളായി തകർന്നുകിടന്ന ചാലാപ്പള്ളി - കോട്ടാങ്ങൽ റോഡ് ദേശീയ നിലവാരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ചുങ്കപ്പാറയിൽ നടന്ന യോഗത്തിൽ രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് മനോജ് ചരളേൽ, കോട്ടാങ്ങൽ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.ആർ കരുണാകരൻ, സി.പി.എം ഏരിയ കമ്മിറ്റിയംഗം ഇ.കെ അജി, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.സുരേഷ്, അസിസ് റാവുത്തർ, സി.പി.ഐ ലോക്കൽ സെക്രട്ടറി അനിഷ് ചുങ്കപ്പാറ, പഞ്ചായത്ത് അംഗങ്ങമായ നീന മാത്യു, ജമീല ബീവി, വിവിധ രാഷ്ട്രിയപാർട്ടി നേതാക്കളായ ജോസി ഇലഞ്ഞിപ്പുറം, സിബി മൈലേട്ട്, ഷാനവാസ്, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനിയർ ഷിനാരാജൻ, സാംകുട്ടി പാലക്കാമണ്ണിൽ എന്നിവർ സംസാരിച്ചു.