തിരുവല്ല: ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കകം ബൈപ്പാസ് റോഡിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിരുവല്ല - മല്ലപ്പള്ളി റോഡും ബൈപ്പാസും തമ്മിൽ ചേരുന്ന ഭാഗത്ത് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം. സ്കൂട്ടർ യാത്രികയായിരുന്ന പെരിങ്ങര കുമ്മന്റേടത്ത് വീട്ടിൽ എം. അഞ്ചു (26) നാണ് പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചുവിനെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തിനാണ് ഉദ്ഘാടനം കഴിഞ്ഞ് ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.