മല്ലപ്പള്ളി : എഴുമറ്റൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനവും പട്ടയവിതരണവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 12.30ന് ഓൺലൈനായി നിർവഹിക്കും. വില്ലേജ് ഓഫീസ് പരിസരത്ത് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജു, ആന്റോ ആന്റെണി എം.പി,രാജു ഏബ്രഹാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ദപ്രസിഡന്റ് ജിജി ജോൺ മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു, ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡി ഐ.എ.എസ്, ലാൻഡ് റവന്യൂ കമ്മീഷണർ കെ. ബിജു ഐ.എ.എസ്, തഹസീൽദാർ ജെയിംസ് എം.ടി എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും പങ്കെടുക്കും.