മല്ലപ്പള്ളി: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം നാളെ രാവിലെ 9.30ന് അഡ്വ. മാത്യു ടി തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.കെ.ഷൈലജ നിർവഹിക്കും. 43കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.