 
പത്തനംതിട്ട: പിൻവാതിൽ നിയമനം നടത്തി പി.എസ്.സിയെ നോക്കുകുത്തിയാക്കി സ്വന്തക്കാർക്കും പാർട്ടി ഗുണ്ടകൾക്കും മാത്രം ജോലി വാരിക്കോരി കൊടുക്കുന്ന പിണറായി സർക്കാരിനെതിരെ കെ. എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസ് ഉപരോധിച്ച് റീത്ത് സമർപ്പിച്ചു.
ഉപരോധ സമരം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ പിൻവാതിലിലൂടെ അല്ല അർഹരായവർക്ക് മുൻവാതിലിലൂടെ തന്നെ നിയമനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് അൻസർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഭാരവാഹികളായ അലൻ ജിയോ,നന്ദു ഹരി, നെജോ മെഴുവേലി, റിജോ തോപ്പിൽ, സുബ്ഹാൻ അബ്ദുൾ, ജോമി വർഗീസ്, അലക്‌സാണ്ടർ, തതാഗത് ബി കെ, എന്നിവർ സംസാരിച്ചു.