16-mannar-sndp-union
മാന്നാർ എസ്. എൻ. ഡി. പി. യൂണിയൻ

ചെങ്ങന്നൂർ : മാവേലിക്കര എസ്.എൻ.ഡി.പി.യൂണിയനിലെ ശാഖകളെ ഉൾപ്പെടുത്തി പുതിയതായി രൂപീകരിക്കപ്പെട്ട മാന്നാർ യൂണിയന്റെ പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം രൂപയുടെ ചെക്ക് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാറും കൺവീനർ അനിൽ പി.ശ്രീരംഗവും ചേർന്നു നൽകി.ചടങ്ങിൽ മാന്നാർ യൂണിയൻ ചെയർമാൻ ഡോ.വിജയകുമാർ കൺവീനർ ജയലാൽ എസ്.പടീത്തറ അഡ്.കമ്മിറ്റി അംഗങ്ങളായ ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, ശ്രീലാൽ ഉളുന്തി എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂർ യൂണിയൻ പരിധിയിലുണ്ടായിരുന്ന 15 ശാഖകളെ ഉൾപ്പെടുത്തിയാണ് മാന്നാർ യൂണിയൻ രൂപീകരിച്ചത്.