മല്ലപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 2022 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ഇന്ന് ഉച്ചക്ക് 2ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. വൈസ് പ്രസിഡന്റ് റിമി ലിറ്റി കൈപ്പള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുമെന്ന് ബി.ഡി.ഒ ബി ഉത്തമൻ അറിയിച്ചു.