മല്ലപ്പള്ളി ആനിക്കാട് നൂറോന്മാവ് നല്ലേമുറികുന്നിൽ സ്ത്രീയും കുട്ടിയും താമസിച്ചുവന്ന വീട്ടിൽ അതിക്രമിച്ച് കടന്ന് മോഷണം നടത്തിയ യുവാവിനെ കീഴ്വായ്പ്പൂര് പൊലീസ് പിടികൂടി. നല്ലേമുറിയിൽ രഞ്ജിത് (27) ആണ് പിടിയിലായത്. കൊവിഡ് ടെസ്റ്റിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. തിരുവല്ല ഡി.വൈ.എസ്.പി. ബി. സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം കീഴ്വായ്പ്പൂര് പൊലീസ് ഇൻസ്‌പെക്ടർ സി.ടി. സഞ്ജയ്, എസ്.ഐ ശ്യാംകുമാർ, എം.കെ. ഷിബു, എ.എസ്.ഐ സദാശിവൻ, സി.പി.ഒ റെജിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.