ulsavam

പന്തളം : തോട്ടക്കോണം കരിപ്പൂര് ഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവം 17ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഉരുളിച്ച, പന്തീരാഴി വഴിപാട് എന്നിവയും വൈകിട്ട് വേലകളിയും നടക്കും. ദീപാരാധനയ്ക്ക് ശേഷം സേവയും തുടർന്ന് രാത്രി 10.30ന് കളമെഴുത്തും പാട്ടിനും ശേഷം മഠത്തിലയ്യത്ത് ജംഗ്ഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് വിളക്കിനെഴുന്നെള്ളത്ത് ഘോഷയാത്രയും നടക്കും. 126ാം എൻ.എസ്.എസ് കരയോഗത്തിന്റെയും ഗ്രാമവാസികളുടെയും നേതൃത്വത്തിൽ നടക്കുന്ന തിരുവുത്സവത്തിന് ക്ഷേത്രതന്ത്രി സി.പി.എസ് ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.