 
മല്ലപ്പള്ളി എ.കെ.ജി. പെയ്ൻആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി സമ്പൂർണ സാന്ത്വന പരിചരണ മേഖലയായി രാജു ഏബ്രഹാം എം.എൽ.എ പ്രഖ്യാപിച്ചു. അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി സി.എം.എസ്. ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ് അദ്ധ്യക്ഷനായിരുന്നു. സമ്പൂർണ പ്രഖ്യാപനപത്രം പി.ആർ.പി.സി. രക്ഷാധികാരി കെ.പി. ഉദയഭാനു ഏറ്റുവാങ്ങി. കിടപ്പുരോഗികൾ ഉൾപ്പെടെ സാന്ത്വന പരിചരണം അനിവാര്യമായ മുഴുവൻ രോഗികൾക്കും ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കിയാണ് സമ്പൂർണ സാന്ത്വന പരിചരണ മേഖല എന്ന ലക്ഷ്യം സൊസൈറ്റി കൈവരിച്ചത്. യോഗത്തിൽ പി.ആർ.പി.സി. ചെയർമാൻ പി.എസ്.മോഹനൻ, കൺവീനർ ശ്യാംലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ.ലതാകുമാരി, സിസ്റ്റർ ബെറ്റി (ജീവോദയം പാലയേറ്റീവ് കൊറ്റനാട്), അലക്‌സ് കണ്ണമല, കുഞ്ഞുകോശി പോൾ, അഡ്വ. മനോജ് മാത്യു, മല്ലപ്പള്ളി സി.എം.എസ്. എച്ച്.എസ്. ഹെഡ്മാസ്റ്റർ ഡബ്ല്യു. ജെ വർഗീസ്, സൊസൈറ്റി രക്ഷാധികാരികളായ അഡ്വ.എം.ഫിലിപ്പ് കോശി,എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ,സ്റ്റുഡന്റ് പാലയേറ്റീവ് കെയർ യൂണിറ്റ് ഏരിയാ സെക്രട്ടറി സുധീഷ് കുമാർ സൊസൈറ്റി സെക്രട്ടറി കെ.എം. അബ്രഹാം, ജോ. സെക്രട്ടറി ഷാൻ രമേശ് ഗോപൻ എന്നിവർ പ്രസംഗിച്ചു.