മലയാലപ്പുഴ: പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബി.ജെ.പി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി ഷാജി നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുരളീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ് ,സംസ്ഥാന കൗൺസിൽ അംഗം വി.എസ് ഹരീഷ് ചന്ദ്രൻ,പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.അനിൽ, ബിന്ദു ഹരികുമാർ, പി.സി അനിൽ കുമാർ,വി അനിൽ, വി.ആർ ജയചന്ദ്രൻ, വിനീത, പി.പ്രവീൺ , അശ്വനി കുമാർ,രവീന്ദ്രൻ , പഞ്ചായത്ത് അംഗങ്ങളായ ടി.ആർ.രഞ്ജിത്, സുമ രാജശേഖരൻ,ഷീബ രതീഷ് എന്നിവർ പ്രസംഗിച്ചു.