15-pulwama
പുൽവാമ അനുസ്മരണം

പത്തനംതിട്ട: ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിന്റെ ഓർമ്മ ദിവസം സഹ്യാദ്രി സോൾജിയേഴ്‌സ് ചാരിറ്റബിൾ സൊസൈറ്റി (സി.ആർ.പി.എഫ്. ) ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നതിനായ് സർവീസിൽ ഇരിക്കുന്നവരും പെൻഷനേഴ്‌സും ഫാമിലിയും ഉൾപ്പെടെ സെട്രൽ സ്വകയർ ഗാന്ധി സ്മ്യതി മണ്ഡപത്തിനു മുൻപിൽ ഒത്തുചേർന്നു. രാവിടെ 8.30ന് ധീരജവാൻമാരുടെ ഛായചിത്രത്തിന് മുൻപിൽ ദീപം തെളിയിച്ച് പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. ചടങ്ങിൽ വിശിഷ്ടാതിഥികളായി സ്പീഡ് കാർട്ടൂണിസ്റ്റ്‌ ഡോ.ജിതേഷ് ജി, പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമാരായ സായിസേനൻ,സഞ്ചു ജോസഫ്, ഗവേഷകൻ ശിലാ സന്തോഷ് ,സ്‌നേഹ പച്ച എന്ന സാസ്‌കാരിക കൂട്ടായ്മ അംഗങ്ങൾ സഹ്യാദ്രിസോൾജിയേഴ്‌സ് (സി.ആർ.പി. എഫ്.) പത്തനംതിട്ടയുടെ പ്രസിഡന്റ് മനോജ് കുമാർ ഇലന്തൂർ,സെക്രട്ടറി അരുൺ അടൂർ ,വൈപ്രസിഡന്റ് ജിബിൻജോസഫ് വടശേരിക്കര,ബോർഡ് മെമ്പർമാരായ ഗിരിഷ് പുതുശേരിമല ,ഫരിദ് പന്തളം ,സുനിൽ കടമനിട്ട,ഡിബിൾ പന്തളം ,മഹേഷ് കുളനട, രാജീവ് ഓമല്ലൂർ ,ബാലശേഖരൻ കൊടുമൺ എന്നീ അംഗങ്ങളും പങ്കെടുത്തു. ജവാൻമാരുടെ ഓർമ്മകൾക്കായി പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ തണൽ മരവുംനട്ടു.