 
ചെങ്ങന്നൂർ: മോട്ടോർ വാഹന വകുപ്പിന്റെയും ചെങ്ങന്നൂർ ആർ.ടി.ഓഫീസിന്റെയും നേതൃത്വത്തിൽ റോഡ് സുരക്ഷാ മാസാചരണം തുടങ്ങി. റോഡ് സുരക്ഷ വാഹന പ്രചരണ ജാഥ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ആർ.ടി.ഒ കെ.ബി.ഗീതാകുമാരി മുഖ്യ സന്ദേശം നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷിബി ടി.ജോൺ, ദിലീപ് കുമാർ, അസി. എം.വി.ഐ അജിത കുമാർ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ സെക്രട്ടറി ഫിലിപ്പോസ് തോമസ് എന്നിവർ സംസാരിച്ചു.