അടൂർ : അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് വിദഗ്ദ്ധചികിത്സ ലഭ്യമാക്കുന്നതിന് അടൂർ ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ ട്രോമോകെയർ യൂണിറ്റ്, സി.ടി സ്കാൻ എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി കെ.കെ.ഷൈലജ നിർവഹിക്കും. ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. നഗരഭാ ചെയർമാൻ ഡി.സജി സ്വാഗതം പറയും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കൺക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 5.85കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിലുള്ള അത്യാഹിതവിഭാഗം സജ്ജമാക്കിയത്. ഐ.സി.യു ആംബുലൻസും ഇതിനൊപ്പമുണ്ട്.ശസ്ത്രക്രീയയ്ക്കായി പ്രത്യേക ഓപ്പറേഷൻ തീയറ്റർ, 14 കിടക്കകളുള്ള നിരീക്ഷണ വാർഡ്, ശസ്ത്രക്രീയയ്ക്ക് വിധേരാകുന്നവർക്ക് വെന്റിലേറ്റർ സംവിധാനമുള്ള 5 കിടക്കകൾ, ഓക്സിജൻ യൂണിറ്റ് എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. ഇതിന് പുറമേ നഗരസഭാ അദ്ധ്യക്ഷൻ ഡി.സജിയുടെ നേതൃത്വത്തിൽ ട്രോമോകെയർ യൂണിറ്റിന് മുൻപിൽ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.