പുല്ലാട്: എസ്.എൻ.ഡി.പി.യോഗം പുല്ലാട് ഈസ്റ്റ് ശാഖയിലെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി പുരുഷോത്തമൻ (പ്രസിഡന്റ്), രാജേഷ് (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് (സെക്രട്ടറി), സന്തോഷ്, ഓമനക്കുട്ടൻ, മഞ്ജു, വത്സല, വസന്തകുമാർ, ഷിജി ചന്ദ്രൻ, സുരേഷ് (കമ്മിറ്റി അംഗങ്ങൾ), രാധാമണി, രവീന്ദ്രൻ, നിഷ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ കമ്മിറ്റി അംഗം ഡോ. അനിൽ വി. ഷാജി റിട്ടേണിംഗ് ഓഫീസറായിരുന്നു.