അടൂർ : മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നത് സംബന്ധിച്ച് ഡ്രൈവറോടും കണ്ടക്ടറോടും പരാതി പറഞ്ഞതിന് മദ്ധ്യവയസ്ക്കൻ സഹയാത്രികനെ കെ.എസ്. ആർ ടി.സി ബസിൽ വച്ച് കുത്തിപ്പരിക്കേൽപ്പിച്ചു . ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി കരികുളം സ്വദേശി റസൽ രാജിനെ (60) അടൂർ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കള്ളിയേക്കൽ ബിസ്മി ഭവനിൽ ടി. ജോസിനാണ് കുത്തേറ്റത്.തലയ്ക്കും കൈയ്ക്കും കുത്തേറ്റ ജോസിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.45 ഓടെ കോട്ടയത്ത് നിന്ന് അടൂരിലേക്ക് വന്ന ബസിലാണ് സംഭവം.കെ.എസ്.ആർ.ടി.സി ജീവനക്കാർ വിവരം അറിയിപ്പിച്ചതിനെ തുടർന്ന് അടൂർ ഡി.വൈ. എസ്.പി ബി വിനോദിന്റെ നിർദ്ദേശപ്രകാരം പ്രതിയെ അടൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ യു. ബിജുവിന്റെ നേതൃത്വത്തിൽ ഡിപ്പോയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.