 
മല്ലപ്പള്ളി - എഴുമറ്റൂർ പഞ്ചായത്തിലെ വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം സാറാതോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭാമാത്യു അദ്ധ്യക്ഷയായിരുന്നു. കരട് പദ്ധതി നിർദ്ദേശങ്ങൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.മറിയാമ്മ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജേക്കബ്. കെ. എബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജി പി. എബ്രഹാം, ഷാജൻ സാബു, അംഗങ്ങളായ പി.ടി. രജീഷ് കുമാർ, കൃഷ്ണകുമാർ മുളപ്പോൺ, സെക്രട്ടറി പി.കെ. ജയൻ, അസി. പ്ലാൻ കോഓർഡിനേറ്റർ ഭദ്രൻ എന്നിവർ പ്രസംഗിച്ചു.