sv-prasannakumar
എസ്. വി. പ്രസന്നകുമാർ

കോന്നി: കോന്നി താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്റായി ഡി.സി.സി.ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാറിനെയും വൈസ് പ്രസിഡന്റായി കടക്കൽ പ്രകാശിനെയും തിരഞ്ഞെടുത്തു. പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട കാർഷികവികസന ബാങ്കിന്റെ പ്രസിഡന്റായിരുന്ന പ്രസന്നകുമാർ കോന്നി താലൂക്ക് കാർഷിക വികസന ബാങ്ക് രൂപീകരണം മുതൽ പ്രസിഡന്റായിരുന്നു. നിലവിൽ പത്തനംതിട്ട മർച്ചന്റ്‌സ് സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ്. പുതിയ ഭരണസമിതിയിലേക്ക് കോതകത്ത് ശശിധരൻ നായർ, തോമസ് വർഗീസ്, കെ.എം.ബഷീർ, മനോജ് എം., ജയിംസ്,സലീം ജി.,കെ.ആർ.പ്രമോദ്, പ്രവീൺ ജി.നായർ,സി.എ.ശിവാനന്ദൻ,നിർമ്മ റെജി,മുംതാസ് അനിൽ,സുശീല അജി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.