വള്ളിക്കോട്: 13-ാം പഞ്ചവത്സര പദ്ധതിയുടെ 5-ാം വർഷമായ 2021-22 വർഷത്തെ വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമസഭകളിൽ നിന്നും വന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വിഷയമേഖലാ വർക്കിംഗ് ഗ്രൂപ്പുകൾ തയാറാക്കിയ കരട് പദ്ധതികൾ ചർച്ച ചെയ്ത് അംഗീകരിക്കുന്നതിനുള്ള വികസന സെമിനാർ ഇന്ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്. കരട് പദ്ധതി അവതരിപ്പിക്കും. വള്ളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോൺ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ,കോന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസന്ന രാജൻ, നീതു ചാർളി, കെ.ആർ.പ്രമോദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാകുമാരി എസ്., പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി.നടുവിലേതിൽ, പഞ്ചായത്തംഗങ്ങളായ പത്മ ബാലൻ, എം. വി.സുധാകരൻ,ആൻസി വർഗീസ്, ജയശ്രീ ജെ., ലക്ഷ്മി ജി.,ലിസി ജോൺസൺ, വിമൽ വി., പ്രസന്നകുമാരി എൻ. എ., തോമസ് ജോസ്, ആതിര എം., ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ, അസി. സെക്രട്ടറി സുമ എസ്.എൽ,എന്നിവർ സംസാരിക്കും.