പത്തനംതിട്ട : ആദ്യ സിവിൽ ഡിഫൻസ് ബാച്ചിന്റെ ഓൺലൈൻ പാസിംഗ് ഔട്ട് ജില്ലാ ആസ്ഥാനത്ത് നടന്നു. കളക്ടർ നരസിംഹ ഗാരി ടി.എൽ റെഡ്ഢി , ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനീ , ജില്ലാ ഫയർ ഓഫീസർ .ഹരികുമാർ, വീണാജോർജ് എം.എൽ.എ എന്നിവർ ജില്ലയിൽ സല്യൂട്ട് സ്വീകരിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ , മുഖ്യമന്ത്രി പിണറായി വിജയൻ, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ സിദ്ധകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ടെക്‌നിക്കൽ നൗഷാദ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. എല്ലാ അംഗങ്ങളും ഫയർ സർവീസ് അക്കാഡമിയിൽ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലി. പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിവിൽ ഡിഫൻസ് പത്തനംതിട്ട ഡിവിഷണൽ വാർഡൻ ഫിലിപ്പോസ് മത്തായി, ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ മഞ്ജു ഇലന്തൂർ എന്നിവർ ചേർന്നാണ് പരേഡ് നയിച്ചത്. ജില്ലയിലെ ആറു നിലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 155 പേരാണ് പരേഡിനായി അണിനിരന്നത്.