അടൂർ : സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മികവിൻ്റെ കേന്ദ്രമായി മാറുന്നു. ഇതിൻ്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രറൻസ് വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും തുടർന്ന് സ്കൂൾതല ഉദ്ഘാടനം ചിറ്റയംഗോപകുമാർ എം.എൽ.എയും അടർ ടിങ്കറിംഗ് ലാബിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഓമല്ലൂർ ശങ്കരനും നിർവഹിക്കും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. കിഫ്ബി പദ്ധതിവഴി അനുവദിച്ച അഞ്ച് കോടി രൂപയും എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയും ഉൾപ്പെടെ എട്ടു കോടി രൂപ ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിലുമായി പുതിയ കെട്ടിടസമുച്ചയങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിനായി മൂന്നുനില മന്ദിരമാണ് നിർമ്മിച്ചിട്ടുള്ളത് 14 ക്ലാസ് മുറികൾ ആറ് ലാബുകൾ പ്രിൻസിപ്പൽ സ്റ്റാഫിനും പ്രത്യേക മുറികൾ ശൗചാലയങ്ങൾ എന്നിവ ഇതിൽ ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ് മുറികളും അടൽ ടിങ്കറിംഗ് ലാബിനായി 1500 ചതുരശ്ര അടിയിൽ ഒരു ഹാളും ഒരുക്കിയിട്ടുണ്ട്