മല്ലപ്പള്ളി : കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 18ന് നടക്കും. തന്ത്രിമുഖ്യൻ കുഴിക്കാട്ട് ഇല്ലത്ത് അഗ്‌നി ശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 7. 30ന് കല്ലൂപ്പാറ ഭഗവതിയെ കാവുംകടവിൽ നിന്ന് എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് ഇരു ഭഗവതിമാർക്കുള്ള പൂജകൾ, പൊങ്കാല എന്നിവ നടക്കുമെന്ന് ദേവസ്വം വൈസ് ചെയർമാൻ സുനിൽ വെള്ളിക്കര, സെക്രട്ടറി ടി. സുനിൽ എന്നിവർ അറിയിച്ചു.