17-pdm-munci-ldf
എൽ.ഡി.എഫ്.പന്തളം നഗരസഭ കവാടത്തിൽ നടത്തിയ സമരം എൽ.ഡി.എഫ്. പാർലമെന്റ് പാർട്ടി ലീഡർ ലസിതാ നായർ ഉൽഘാടനം ചെയ്യുന്നു.

പന്തളം: പന്തളം നഗരസഭയിൽ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനെ തിരഞ്ഞെടുത്തതു മുതൽ ഉടലെടുത്ത പ്രതിഷേധം ചൊവ്വാഴ്ച നഗരസഭയിൽ സത്യാഗ്രഹ സമരമായി. എൽ.ഡി.എഫും, യു.ഡി.എഫും ഒരേ സമയം നഗരസഭ കവടം പ്രതിക്ഷധവേദിയാക്കി . പ്രതിപക്ഷ കൗൺസിലർമാരും നേതാക്കളും സമരത്തിൻ പങ്കെടുത്തു. പൊതുസഭ വിളിച്ചു ചേർത്ത് വർക്കിംഗ് ഗ്രൂപ്പഗംങ്ങളെ തിരഞ്ഞെടുക്കണമെന്ന മാനദണ്ഡം പാലിക്കാതെ മുൻ കൗൺസിലിലെ വർക്കിംഗ് ഗ്രൂപ്പഗംങ്ങളെ നിയമവിരുദ്ധമായി വിളിച്ചു ചേർത്ത് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചത് നിയമ വിരുദ്ധമാണന്നാരോപിച്ചായിരുന്നു പ്രതിഷേധം. 14 വർക്കിംഗ് ഗ്രൂപ്പു ചെയർമാൻമാരായ കൗൺസിലർമാരെ അറിയിക്കാതെ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻമാരെ തെരഞ്ഞെടുത്തത് നിയമ വിരുദ്ധമാണന്ന് കാണിച്ച് ആ.ർ.ജെ. ഡി. ക്ക് പരാതി നൽകിയിരിക്കുകയാണ്. പ്രതിപക്ഷാംഗങ്ങൾ നഗരസഭ കൗൺസിലിൽ വിയോജനക്കുറിപ്പ് നല്കിയിട്ടുണ്ടെങ്കിൽ അവ പരിഹരിക്കാതെ വർക്കിംഗ് ഗ്രൂപ്പ് കൂടാൻ പാടില്ലെന്ന ആർ.ജെ.ഡി നിർദേശം അവഗണിച്ചാണ് വർക്കിംഗ് ഗ്രൂപ്പ് ചേർന്നത്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സമിതി ഉപാദ്ധ്യക്ഷനെ മാറ്റാതെ മുന്നോട്ടു പോയാൽ പദ്ധതിയുമായി സഹകരിക്കില്ലെന്നും യു.ഡി.എഫ് ,എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. സത്യാഗ്രഹ സമരം മുൻ കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ അഡ്വ.ഡി.എൻ തൃദീപ് ,നൗഷാദ് റാവുത്തർ, അബ്ദുൽ വാഹിദ് ,വേണുകുമാരൻ നായർ, ആനി ജോൺ തുണ്ടിൽ, മഞ്ജു വിശ്വനാഥ്, നഗരസഭ കൗൺസിലർമാരായ കെ ആർ വിജയകുമാർ, കെ.ആർ രവി,പന്തളം മഹേഷ്,സുനിതാ വേണു,രത്‌നമണി സുരേന്ദ്രൻ ,എൽ ഡി എഫ് നേതാക്കളായ സി.പി.എം.ഏരിയ സെക്രട്ടറി പി.ബി.ഹർഷകുമാർ ,രാധാ രാമചന്ദ്രൻ,വി.കെ.മുരളി .ജി. പൊന്നമ്മ,ലസിതാനായർ,ടി.കെ.സതി,എസ്.കൃഷ്‌കുമാർ, എച്ച്.സക്കിർ,രാജേഷ് കുമാർ ഷെഫിൻ റജീബ് ഖാൻ, എസ്.അരുൺ. അജിത കുമാരി,അംബികാ രാജേഷ്,ശോഭനാ കുമാരി കമലാസനൻ പിള്ള എന്നിവർ പ്രസംഗിച്ചു.