sambava
സാംബവ മഹാസഭ അംഗങ്ങളായ തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സാംബവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാസഭ അംഗങ്ങളായ തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നിലമേൽ അദ്ധ്യക്ഷത വഹിച്ചു. കലാഭവൻമണി ഫൗണ്ടേഷൻ ഓടപ്പഴം അവാർഡ് നേടിയ സുനിൽ വിശ്വത്തിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് സി കെ അർജ്ജുനൻ, സെക്രട്ടറി രാജേന്ദ്രപ്രസാദ്, എം.കെ സത്യൻ, എ രാമചന്ദ്രൻ, എൻ.പ്രദിപ് കുമാർ, സതീഷ് മല്ലശേരി, സരള ശശി,ഭാരതി വിശ്വനാഥ്, സി.കെ ലാലു, മനോജ് കുമാർ, സുരേഷ് കുമാർ, പ്രജീഷ് കുമാർ, പ്രവീൺ കുമാർ, രാജൻ തിരുവല്ല എന്നിവർ പ്രസംഗിച്ചു.