ഇലന്തൂർ: ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ അവതരിപ്പിച്ചു. പ്രസിഡന്റ് ജെ. ഇന്ദിരാദേവിയുടെ അദ്ധ്യക്ഷത വഹിച്ചു. ആകെ 37,48,99,000 രൂപ വരവു പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഭവന നിർമാണ മേഖലയിൽ 4,10,00,000 രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ 11,00,00,000 രൂപയും നെൽക്കൃഷി വികസനത്തിന് 15 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണത്തിനായി 14 ലക്ഷം രൂപ, വിവിധ വിളകൾക്ക് മൂന്നു ലക്ഷം, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് 2,10,400, മാലിന്യ സംസ്‌കരണത്തിന് 11,36,800, പട്ടികജാതി ക്ഷേമത്തിനായി 18 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. വനിതാക്ഷേമ പദ്ധതിക്കും ഭിന്നശേഷികാർക്കും പശ്ചാത്തല മേഖലയിലും ആവശ്യമായ തുക അനുവദിച്ചു.