congress-mallappally
മല്ലപ്പള്ളിയിൽ നടന്ന പ്രതിഷേധ യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം എ.ഡി. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചും ദേശവ്യാപകമായി കർഷകർ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പന്തംകൊളുത്തി പ്രകടനവും നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം എ.ഡി.ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ഗിരീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ശിവരാജൻ കീഴ്വായ്പ്പൂര്, എം.കെ. സുഭാഷ്‌കുമാർ, കെ.ജി സാബു,സുനിൽ നിരവുപുലം,ഗീതാ കുര്യാക്കോസ്,സിന്ധു സുഭാഷ്, ഷൈബി ചെറിയാൻ,റെജി പമ്പഴ,ജിബു തോമസ്,സജി തേവരോട്ട്,സജി തോട്ടത്തിൽമലയിൽ, കുര്യാക്കോസ്,സജി ഇരുമേട,ഈട്ടി ചാക്കോ എന്നിവർ പ്രസംഗിച്ചു.