
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 524 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 116 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്ത് നിന്ന് വന്നവരും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നതും 513 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 52116 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 46722 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
5 മരണംകൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ 5 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കുറ്റപ്പുഴ സ്വദേശിനി (78) സ്വവസതിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
2) പത്തനംതിട്ട സ്വദേശി (88) പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
3) നെടുമ്പ്രം സ്വദേശി (85) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
4) കൊറ്റനാട് സ്വദേശിനി (84) ) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
5) കൂടൽ സ്വദേശി (43) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.