പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചുവരുന്ന പൊതുജനാരോഗ്യ മാതൃശിശു ,സംരക്ഷണ വിഭാഗത്തിൽപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടർ, പബ്‌ളിക് ഹെൽത്ത് നഴ്‌സ് വിഭാഗം ജീവനക്കാരെ അവഗണിക്കുന്ന തരത്തിലുള്ള ശമ്പള കമ്മിഷന്റെ നടപടിക്കെതിരെ ജില്ലയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കേരള പബ്‌ളിക് ഹെൽത്ത് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ. അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടിയിലേക്ക് പോകുമെന്ന് ആക്ഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി എസ്. ഷൈൻ അറിയിച്ചു.