തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് 6.12നും 6.20നും മദ്ധ്യേ തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് തിരുവാതിര, മേജർസെറ്റ് കഥകളി എന്നിവ അരങ്ങേറി. ഇന്ന് മുതൽ ഒമ്പതാം ഉത്സവം വരെ മൂന്നിന് ഉത്സവബലി ദർശനം, കാഴ്ചശ്രീബലി, അഞ്ചാംഉത്സവം മുതൽ പള്ളിവേട്ട വരെ രാവിലെ 11ന് ഓട്ടൻതുള്ളൽ. രണ്ടാംഉത്സവം: ഏഴിന് നാരായണീയ പാരായണം, ഒമ്പതിന് കൊടിമരചുവട്ടിൽ ഗോപൂജ, ഏഴിന് കലാപരിപാടികൾ. മൂന്നാംഉത്സവം: രാത്രി ഏഴിന് കലാപരിപാടികൾ.നാലാം ഉത്സവം: ഏഴിന് കലാപരിപാടികൾ, ഒമ്പതിന് മേജർസെറ്റ് കഥകളി. അഞ്ചാംഉത്സവം: രാത്രി ഏഴിന് കലാപരിപാടികൾ, 9.30ന് ലയവിന്യാസം, 12ന് കഥകളി. ആറാംഉത്സവം: രാവിലെ എട്ടിന് സേവ, രാത്രി എട്ടിന് സേവ, 8.30ന് പഞ്ചാരിമേളം, 10ന് കാവ്യഗാനസദസ്, 12ന് കഥകളി. ഏഴാംഉത്സവം രാവിലെ എട്ടിന് സേവ, രാത്രി ഏഴിന് പടയണിപ്പാട്ട്, എട്ടിന് സേവ, 10ന് സംഗീതസദസ്,12ന് കഥകളി. എട്ടാംഉത്സവം രാവിലെ എട്ടിന് സേവ, രാത്രി എട്ടിന് സേവ, 10ന് നാദലയസാഗരം, 12ന് കഥകളി. ഒമ്പതാം ഉത്സവം: രാവിലെ എട്ടിന് സേവ, വൈകിട്ട് 6.30ന് സംഗീതസദസ്, 10.15ന് പള്ളിവേട്ട എഴുന്നെള്ളിപ്പ് (ക്ഷേത്രത്തിന് മുൻവശം ആലിന്റെ ചുവട്ടിൽ), 10.30ന് പള്ളിവേട്ട വരവ്, 12ന് കഥകളി. പത്താംഉത്സവം വൈകിട്ട് 5.30ന് കൊടിയിറക്ക്, ആറാട്ടെഴുന്നെള്ളിപ്പ് (കൊവിഡ് നിബന്ധനകൾ കാരണം പുത്തൻകുളത്തിൽ ആറാടും),7.30ന് ആറാട്ട് വരവ്, വലിയകാണിക്ക,തിരുമുമ്പിൽ വേല, 9.30ന് സംഗീതസദസ്,12ന് കഥകളി എന്നിവയാണ് പ്രധാന പരിപാടികൾ.