seminar
അടൂർ നഗരസഭ വികസന സെമിനാർ ചിറ്റയം ഗോപകുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: നഗരസഭ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ ഗീതം ഓഡിറ്റോറിയത്തിൽ ചിറ്റയം ഗോപകുമാർ എം. എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ ഡി. സജി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ദിവ്യാ റജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കരട് പദ്ധതി വികസന കാര്യ സാന്റിംഗ് കമ്മിറ്റി ചെയർമാൻ അജി പി.വർഗീസ് കരട് പദ്ധതി അവതരിപ്പിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റോണി പണംതുണ്ടിൽ, സിന്ധു തുളസീധരക്കുറുപ്പ്, എം.അലാവുദ്ദീൻ എൽ. ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ എസ്. ഷാജഹാൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി.ശശികുമാർ, കൗൺസിലർന്മാരായ അപ്സര സനൽ, രജനി രമേശ്, വി.ശശികുമാർ, രാജി ചെറിയാൻ, ശ്രീജ ആർ.നായർ, വരിയ്ക്കോലിൽ രമേഷ് കുമാർ, ബിന്ദുകുമാരി, റീനാ ശാമുവേൽ, കെ.ഗോപാലൻ,അനൂപ് ചന്ദ്രശേഖരൻ, സുധാ പത്മകുമാർ, ലാലി സജി, ശ്രീലക്ഷ്മി വിനോദ്, അനിതാദേവി, ശോഭാ തോമസ്, കെ.മഹേഷ് കുമാർ,ഗോപുകരുവാറ്റ, അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സലീം കുമാർ എന്നിവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി ആർ. കെ.ദീപേഷ് സ്വാഗതവും സൂപ്രണ്ട് ജി. വിനോദ് നന്ദിയും പറഞ്ഞു.