പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ അഞ്ചു സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകും. അടൂർ ജി.ബി.എച്ച്.എസ്.എസ്, കടപ്ര കെ.എസ്.ജി.എച്ച്.എസ്.എസ്, കോഴഞ്ചേരി ജി.എച്ച്.എസ്, കോന്നി ജി.എച്ച്.എസ്.എസ്, വെച്ചൂച്ചിറ കോളനി ജി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലാണ് ആധുനിക സൗകര്യങ്ങളൊരുക്കിയത്. ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്‌കൂളുകളുടെ ഉദ്ഘാടനം നിർവഹിക്കും.
കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയത്.