18-chennithala-intera
തിരുവല്ലയിൽ ചെന്നിത്തലയുമായി നടന്ന സംവാദം

തിരുവല്ല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളായാത്രയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ആശയവിനിമയ പരിപാടി മികച്ച നിർദേശങ്ങളും അഭിപ്രായപ്രകടനങ്ങളും കൊണ്ട് സമ്പന്നമായി. ജനകീയ പ്രകടനപത്രികയിലേക്ക് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ആശയവിനിമയപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.

വിവിധ സംസ്‌കാരിക, ആരോഗ്യ, സന്നദ്ധ മേഖലയിലെ പ്രമുഖ വ്യക്തികൾ നിരവധി മികച്ച നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.

പത്തനംതിട്ടയിൽ വിമാനത്താവളം അത്യാവശ്യമാണെന്നും അതിന് തന്റെ സ്ഥലം വിട്ടു നൽകാൻ തയ്യാറാണെന്നും ചടങ്ങിൽ പങ്കെടുത്ത പി.എസ്.നായർ പറഞ്ഞു. കേരളം നേരിടുന്ന തൊഴിൽ ഇല്ലായ്മക്ക് പരിഹാരം കാണാൻ ആദ്യ ആസൂത്രണ കമ്മിറ്റി അംഗം കുമരപ്പ മുന്നേട്ട് വച്ചിട്ടുള്ള ആശയം പരിശോധിക്കണമെന്നാണ് സാമൂഹ്യ പ്രവർത്തകൻ സി.റഹിം നിർദേശിച്ചത്. ശബരിമലയിൽ പഴയ നിലയിൽ ദർശനം സുഖമമാക്കമെന്ന ആവശ്യമാണ് രവിവർമ്മ തമ്പുരാൻ നിർദ്ദേശിച്ചത്.

വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സിന് അനുസൃതമായി തൊഴിൽ പരിശീലനം കൂടി നൽകണമെന്ന ആവശ്യമാണ് യൂത്ത് പാർലമെന്റിൽ പങ്കെടുത്ത് ദേശീയ ശ്രദ്ധ നേടിയ മുംതാസിന്റെ നിർദേശം. നെല്ലിന്റെ താങ്ങുവിലയിൽ സംസ്ഥാന സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും. വെറും 52 പൈസ മാത്രമേ വർദ്ധിപ്പിട്ടുള്ളുവെന്നും കർഷക സംഘടന പ്രതിനിധി പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തി.

യു.ഡി.എഫ് സർക്കാർ ബില്ല് രഹിത ആശുപത്രി സംവിധാനം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും ഇത് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.