പത്തനംതിട്ട: ഐ.ടി.ഐ പാസായ ട്രെയിനികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാതല തൊഴിൽ മേള ഈ മാസം 23 ന് ചെന്നീർക്കര ഐ.ടി.ഐയിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ www.spectrumjobs.org എന്ന ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അസൽ സർട്ടിഫിക്കറ്റുകളുമായി ചെന്നീർക്കര ഐ.ടി.ഐ യിൽ എത്തിച്ചേരണം. ട്രെയിനിംഗ് പൂർത്തിയാക്കി പരീക്ഷ എഴുതിയവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0468 2258710.