
പത്തനംതിട്ട : ജില്ലാ കഥകളി ക്ലബ്ബിന്റെ കഥകളിമേളയ്ക്ക് അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്തു വിദ്യാധിരാജ നഗറിൽ തിരിതെളിഞ്ഞു. രാജു ഏബ്രഹാം എം. എൽ. എ മേള ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി പി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തി. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, കഥകളിമേള ജനറൽ കൺവീനർ പ്രസാദ് കൈലാത്ത്, ക്ലബ്ബ് ജോ. സെക്രട്ടറി ജി. ജയറാം എന്നിവർ പ്രസംഗിച്ചു.
അഖില കേരള ഓൺലൈൻ കഥകളി ക്വിസ് മത്സരത്തിൽ വിജയികളായ ആർ. പാർത്ഥിവ്, എ. ഗോപിക, അരുന്ധതി എം. നായർ, സ്‌നേഹ ബിജു എന്നീ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകി അനുമോദിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം കഥകളി നടന്നു. കഥകളി ഓൺലൈനിൽ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ലിങ്ക് - https://youtu.be/IVwUTnL7Q84
കളിയരങ്ങിൽ ഇന്ന്
കോട്ടയത്തു തമ്പുരാൻ രചിച്ച കിർമ്മീരവധം കഥകളിയാണ് ഇന്ന് അരങ്ങേറുന്നത്.