18-dish-tv
ഓൺലൈൻ പഠനം

നാരങ്ങാനം: ഓൺലൈൻ പഠനത്തിനുള്ള സൗകര്യം നിലച്ചുപോയ നാരങ്ങാനം ഗവ.ഹൈസ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് എ.കെ.എസ്.ടിയു (ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിവിയും ഡിഷ് കണക്ഷനും നൽകി. നാരങ്ങാനം പഞ്ചായത്ത പ്രസിഡന്റ് മിനി സോമരാജൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി പി.എസ്. ജീമോൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.എ.തൻസീർ, ജില്ലാ ജോയിന്റ് സെക്രട്ടറി റെജി മലയാലപ്പുഴ എന്നിവർ സംസാരിച്ചു.