കോന്നി: എം.എൽ.എയുടെ പിൻബലത്തിൽ സീതത്തോട്ടിൽ നടക്കുന്ന സി.പി.എമ്മിന്റെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി. സീതത്തോട്, ആങ്ങമൂഴി പ്രദേശങ്ങളിൽ സംഘ പരിവാർ പ്രവർത്തകരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ഉണ്ടായ അതിക്രമത്തിൽ ബി.ജെ.പി കോന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കോടതി സ്റ്റേ നില നിൽക്കുന്ന സ്ഥലത്ത് റോഡ് വെട്ടാൻ ശ്രമിച്ച ഡി.വൈ.എഫ്.എെയുടെ ശ്രമം പൊലീസ് തടയാൻ ശ്രമിതോടെ സമീപത്തുണ്ടായിരുന്ന ആർ.എസ്.എസ് പ്രവർത്തകനെ മർദിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ബി.ജെ.പി നേതാക്കളെ കൈയേറ്റം ചെയ്യുകയും വീടുകളും വാഹനങ്ങളും തകർക്കുകയും ചെയ്തുവെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ് അറിയിച്ചു.