 
വള്ളിക്കോട്: വള്ളിക്കോട് പഞ്ചായത്തിലെ കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനിയറുമായി ചർച്ച നടത്തി. ചർച്ചയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് എം. പി., 9-ാം വാർഡ് മെമ്പർ വിമൽ വള്ളിക്കോട് എന്നിവർ ഒപ്പമുണ്ടായിരുന്നു. താഴൂർക്കടവ് - മുപ്രമൺ റോഡിൽ 500 മീറ്റർ നീളത്തിൽ പൈപ്പുകൾ സ്ഥാപിക്കുക, പമ്പിംഗ് നടത്തിയിട്ടും വെള്ളം എത്താത്ത സ്ഥലങ്ങളിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുക, പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കുക, 2000ത്തോളം പൈപ്പ് കണക്ഷനുകൾക്ക് ജലലഭ്യത ഉറപ്പു വരുത്തുവാൻ നിലവിലുള്ള സംഭരണശേഷി ഉയർത്തുക, പമ്പിംഗ് മൂന്ന് ഷിഫ്റ്റായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് കത്ത് നൽകി.