ഇളമണ്ണൂർ: ഇളമണ്ണൂർ - പൂതംകര ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 21ന് രാവിലെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഭക്തജനങ്ങൾ മുൻകൂട്ടി രസീതുകൾ വാങ്ങി പണ്ടാര അടുപ്പിലെ നിവേദ്യത്തിൽ പങ്കാളികളാകേണ്ടതാണ്.