ഏഴംകുളം : തുടർച്ചയായുള്ള പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെ സി.പി.എം നേതൃത്വത്തിൽ ശനിയാഴ്ച്ച തൊടുവക്കാട്ട് പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് 5ന് കാവാടിയിൽ നിന്ന് ബഹുജന റാലി ആരംഭിക്കും. തൊടുവക്കാട് ജംഗ്ഷനിൽ ചേരുന്ന പ്രതിഷേധ യോഗം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എസ്.സി ബോസ് ഉദ്ഘാടനം ചെയ്യും. സി.പി എം 192,193 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.