sndp
എസ്‌.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ, ഗ്രാമം 5395-ാം നമ്പർ വയൽവാരം ശാഖാ യോഗത്തിലെ 12-ാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉത്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ:എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ, ഗ്രാമം 5395ാം വയൽവാരം ശാഖാ യോഗത്തിലെ 12ാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗുരു ക്ഷേത്രത്തിൽ നടന്ന പ്രത്യേക ഗുരു പൂജ, സമൂഹപ്രാർത്ഥന എന്നിവയ്ക്ക് ശേഷം ശാഖായോഗം പ്രസിഡന്റ് വി. കാർത്തികേയൻ കൊടിമരത്തിൽ പീത പതാക ഉയർത്തി. യൂണിയൻ കൺവീനർ ജയലാൽ എസ്. പടിത്തറ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല എന്നിവർ മുഖ്യ സന്ദേശം നൽകി. സൈബർ സേന ആലപ്പുഴ ജില്ല വൈസ് ചെയർമാൻ അരുൺ അച്ചു ശാഖായോഗം വൈസ് പ്രസിഡന്റ് വി. സജു , സെക്രട്ടറി ചന്ദ്രിക റജി എന്നിവർ സംസാരിച്ചു. തുടർന്ന് ക്ഷേത്ര തന്ത്രി ബാബു രാമകൃഷ്ണൻ കൊല്ലത്തിന്റെ നേതൃത്വത്തിൽ മഹാഗണപതി ഹോമം, ദേവീ പൂജ, വിഷ്ണുപൂജ, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം മഹാ ഗുരുപൂജ, ദീപാരാധന എന്നീ വൈദീക ചടങ്ങുകളും ഉച്ചയ്ക്ക് അന്നദാനവും നടന്നു.